അമ്പലപ്പുഴ : ആകാശപ്പറവകളുടെ കൂട്ടുകാരനും തന്റെ ആത്മീയ പിതാവുമായിരുന്ന ഫാ.ജോർജ് കുറ്റിക്കലിന്റെ സ്വർഗരാജ്യ പ്രവേശനത്തിന്റെ 5ാമത് വാർഷിക ചടങ്ങിൽ പങ്കെടുക്കാനായതിന്റെ സംതൃപ്തിയിലാണ് പുന്നപ്ര ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ . കെ.സി.ബി.സി ആസ്ഥാനമായ കോട്ടയം കടുവാക്കുളം ലിറ്റിൽ ഫ്ലവർ ചർച്ചിൽ നടന്ന ദിവ്യബലിക്ക് ജലന്തർ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ശാന്തി ഭവനിലെ അഞ്ച് അന്തേവാസികൾക്കൊപ്പമാണ് ബ്രദർ ആൽബിൻ പ്രാർഥനാ കൂട്ടായ്മയിൽ പങ്കെടുത്തത്. കുറ്റിക്കലച്ചന്റെ കുഴിമാടത്തിൽ മെഴുകുതിരി കത്തിച്ച ശേഷമാണ് ശാന്തിഭവൻ അംഗങ്ങൾ തിരികെ പോന്നത്.