ആലപ്പുഴ: ആറു വർഷമായി ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്രവർത്തിക്കുന്ന
അദ്ധ്യാപകർക്ക് നിയമനാംഗീകാരം നിഷേധിക്കുന്ന സർക്കാർ നടപടി പിൻവലിക്കണമെന്ന് എ.എച്ച്.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ശൂരനാട് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. എ.എച്ച്.എസ്.ടി.എ ജില്ലാ സകമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന രാഷ്ട്രീയ കാര്യസമിതി കൺവീനർ വർഗീസ് പോത്തൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മനോജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അജു.പി.ബഞ്ചമിൻ, സംസ്ഥാന നിർവാഹക സമിതി അംഗം ജോസ് കുര്യൻ, ജില്ലാ വൈസ് പ്രസിഡന്റ് ആന്റണി.കെ.എം, ജില്ലാ ട്രഷറർ സുനിൽ ജോസഫ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ബി.സന്തോഷ്‌കുമാർ, എം.എ.സിദ്ധിഖ്, ശ്രീനാഥ് പ്രഭു, ഡോ:അർച്ചനദേവി, അജി.എസ്.നായർ, ഐസക് ആന്റണി, ധന്യ ആർ.കുമാർ, ബേബി ധന്യ, സൗമ്യ , ലക്ഷ്മി, ഷൈനി തോമസ്, കെ.എൻ.മറിയാമ്മ എന്നിവർ സംസാരിച്ചു.