 
കായംകുളം: എസ്.എൻ.ഡി.പി യോഗം പുതിയവിള തെക്ക് 288-ാം നമ്പർ ശാഖായോഗത്തിലെ തിരഞ്ഞെടുപ്പ് പൊതുയോഗം കായംകുളം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു.
യൂണിയൻ വൈസ് പ്രസിഡന്റ് കോലത്ത് ബാബു, റിട്ടേണിംഗ് ഓഫീസർ വിഷ്ണു പ്രസാദ്,യൂണിയൻ കൗൺസിലർ പനയ്ക്കൽ ദേവരാജൻ ,ശാഖ പ്രസിഡന്റ് ഉദയൻ, സെക്രട്ടറി മുരളീധരൻ, വൈസ് പ്രസിഡന്റ് ശ്രീനി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ബി.ഉദയൻ ( പ്രസിഡന്റ്) ശശി ഉമ്മാശ്ശേരിൽ (വൈസ് പ്രസിഡന്റ്), കെ.സുരേന്ദ്രൻ (സെക്രട്ടറി) ,കെ.ലക്ഷ്മണൻ (യൂണിയൻ കമ്മറ്റി അംഗം), ബി.ആനന്ദരാജൻ,, പി.മുരളീധരൻ,എസ്.ശശിധരൻ ,ശ്രീനിവാസൻ (വടക്കൻ കോയിക്കൽ ദേവസ്വം ഭരണസമിതി അംഗങ്ങൾ), കെ.രാജേന്ദ്രൻ,ശശി, മഞ്ജുള (പഞ്ചായത്ത് കമ്മിറ്റി),എസ്.സജീഷ് കുമാർ,കെ.രവീന്ദ്രൻ,ജെ.ഗോപിനാഥൻ, ബി.ജയചന്ദ്രൻ,എം.ആർ.ബിനു, ജി.ദേവദാസ്, സി.എസ്.അനീഷ് (മാനേജിംഗ് കമ്മറ്റിഅംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.