ചേർത്തല:കഞ്ഞിക്കുഴിയിലെ കുടുംബശ്രീകൾക്ക് പിന്നാക്ക വിഭാഗ വികസന കോർപറേഷൻ അനുവദിച്ച 2.33 കോടി രൂപയുടെ വായ്പാ വിതരണം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ നിർവഹിച്ചു. 54 കുടുംബശ്രീ യൂണിറ്റുകൾക്കാണ് നാലു ശതമാനം പലിശ നിരക്കിൽ ഈടൊന്നുമില്ലാതെ തുക അനുവദിച്ചത്.പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന
വായ്പാ വിതരണ ചടങ്ങിൽ ചെയർമാൻ അഡ്വ.കെ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ബൈരഞ്ചിത്ത്,ജ്യോതിമോൾ,കെ.കമലമ്മ,ബ്ലോക്ക് പഞ്ചായത്തംഗം പി.എസ്.ശ്രീലത,മാനേജർ സജിത,സെക്രട്ടറി പി.ഗീതാകുമാരി,അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൻ സുനിതാ സുനിൽ നന്ദിയും പറഞ്ഞു