ആലപ്പുഴ: ആലപ്പുഴ രാജ കേശവദാസ് നീന്തൽകുളം പ്രവർത്തനമാരംഭിച്ചു. മെമ്പർഷിപ്പ് വിതരണം അയൺമാൻ ദീപക് ദിനേഷന് നൽകി ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി എൻ. പ്രദീപ്കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.ജയമോഹൻ, അഡ്വ.കുര്യൻ ജെയിംസ്, കെ.കെ പ്രതാപൻ എന്നിവർ സംസാരിച്ചു. നീന്തൽ പരിശീലനത്തിനായി പുരുഷ- വനിത കോച്ചുകൾ ജില്ലാസ്‌പോർട്സ് കൗൺസിൽ നിയമിച്ചു.ഫോൺ: 8304043090.