ചേർത്തല: അന്ധവിശ്വാസങ്ങൾക്കും അനാചരങ്ങൾക്കുമെതിരെ ശാസ്ത്രവിചാരം പുലരാൻ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ പ്രചരണാർഥം ചേർത്തല താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന വിളംബര ജാഥയ്ക്ക് വെട്ടയ്ക്കൽ ശ്രീചിത്രോദയ വായനശാലയിൽ സ്വീകരണം നൽകി.സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം മാലൂർ ശ്രീധരൻ,വി.ടി.വിജയൻ,വി.ബി.പാർത്ഥസാരഥി,കെ.ഡി.ജസ്മലാൽ എന്നിവർ സംസാരിച്ചു.