ചാരുംമൂട് : 13-ാമത് ഓണാട്ടുകര കാർഷികോത്സവത്തിന്റെ ഭാഗമായി 30ന് നാടൻ ഭക്ഷ്യമേളയുണ്ടാകും

രുചിഭേദം വിഭാഗത്തിൽ, പാചകം ചെയ്ത് കൊണ്ടുവന്ന വിഭവങ്ങളുടെ വില്പന നടക്കും. കൈപ്പുണ്യം വിഭാഗത്തിൽ 5 ഇനങ്ങളിലാണ് മത്സരം. പായസം, നാലുമണി പലഹാരം, കിഴങ്ങുവർഗങ്ങൾ കൊണ്ടുള്ള വിഭവങ്ങൾ, കഞ്ഞിയും ചമ്മന്തിയും, പാനീയം (ജ്യൂസ് ) എന്നിവ ഉണ്ടാക്കാം. പാനീയം ഒഴിച്ച് ബാക്കിയുള്ള വിഭവങ്ങൾ വീട്ടിൽ നിന്നും പാചകം ചെയ്ത് കൊണ്ടു വരാം. പാനീയം മാത്രം തത്സമയം സ്റ്റാളിൽ ഉണ്ടാക്കണം. ഒരാൾക്ക് വൈവിധ്യങ്ങളായ പാനീയങ്ങളുണ്ടാക്കുകയും ഒന്നിൽ കൂടുതൽ വിഭവങ്ങൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവരുകയും ചെയ്യാം. വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും മത്സരത്തിൽ പങ്കെടുക്കാം. നിറം, പാകം, രുചി, ഗന്ധം, കാഴ്ച (അവതരണം) പരിഗണിച്ചായിരിക്കും വിധി നിർണയം .ഓരോ വിഭാഗത്തിനും പ്രത്യേകം സമ്മാനങ്ങളും പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും നൽകും.

കൂടുതൽ വിവരങ്ങൾക്ക് : 9995407891. 27 മുതൽ 31 വരെ ചാരുംമൂട് ടൗൺ മസ്ജിദിന് സമീപം ഓണാട്ടുകര ഗ്രൗണ്ടിലാണ് കാർഷികോത്സവം നടക്കുന്നത്.