photo
ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായി സാഹിത്യ പ്രവർത്തക സഹകരണസംഘം സംഘടിപ്പിക്കുന്ന എൻ.ബി.എസ് പുസ്തകോത്സവം ആലപ്പുഴയിൽ മുൻമന്ത്രിയും സാഹിത്യകാരനുമായ ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായി സാഹിത്യ പ്രവർത്തക സഹകരണസംഘം സംഘടിപ്പിക്കുന്ന എൻ.ബി.എസ് പുസ്തകോത്സവം ആലപ്പുഴയിൽ മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ പ്രൊഫ. പി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്‌കൃത സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ. ബിച്ചു എക്സ് മലയിലിന് പുസ്തകം നൽകി ജി.സുധാകരൻ ആദ്യവിൽപ്പന നിർവഹിച്ചു. സംഘം മെമ്പർ കൈനകരി സുരേന്ദ്രൻ, പ്രസ്‌ ക്ലബ്ബ് സെക്രട്ടറി ടി.കെ.അനിൽകുമാർ, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എ.ഷൗക്കത്ത്, സാഹിത്യകാരൻ തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ, കളത്തിൽ വിജയൻ, മാർക്കറ്റിംഗ് മാനേജർ ജി.ബിബിൻ, ബ്രഞ്ച് മാനേജർ നവീൻ സി.തോപ്പിൽ തുടങ്ങിയവർ പങ്കെടുത്തു.