photo
അഖില കേരള വിശ്വകർമ്മ മഹാസഭ ചേർത്തല താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ എ. എൻ.പി ആചാരി അനുസ്മരണ സമ്മേളനം താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല:അഖില കേരള വിശ്വകർമ്മ മഹാസഭ ചേർത്തല താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ എ. എൻ.പി ആചാരിയുടെ ചരമ വാർഷികത്തോട് അനുബന്ധിച്ച് അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി.താലൂക്ക് യൂണിയൻ പ്രസിഡന്റ് നവപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.പി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സുരേഷ്‌കുമാർ,ജയ രാധാകൃഷ്ണൻ,എൻ.പി.രാജേന്ദ്രൻ ആചാരി,എ.ആർ.ബാബു,ഹരികൃഷ്ണൻ,എം.കെ.ഷണ്മുഖൻ,തിരുവിഴ ശിവാനന്ദൻ,എം.എസ്. കൃഷ്ണൻകുട്ടി,രഘുമോൻ ആചാരി,പൊന്നപ്പൻ ആചാരി,പി.വിജയൻ,മോഹനൻ,ടി.എസ്.വിജയൻ എന്നിവർ സംസാരിച്ചു.