ആലപ്പുഴ: ആലപ്പുഴ രാജാകേശവദാസ് നീന്തൽക്കുളത്തിലെ മെമ്പർഷിപ്പ് വിതരണം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. അയൺമാൻ ദീപക് ദിനേഷിന് ആദ്യ മെമ്പർഷിപ്പ് നൽകി . സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. പ്രദീപ്കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി.ജയമോഹൻ, അഡ്വ.കുര്യൻ ജയിംസ്, കെ.കെ പ്രതാപൻ എന്നിവർ സംസാരിച്ചു.