
അമ്പലപ്പുഴ : സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകൾക്കായി മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം ചെയ്തു. 22 കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ 267- അംഗങ്ങൾക്കായി 1.92 കോടി രൂപയാണ് വിതരണം ചെയ്തത്. എച്ച്. സലാം എം. എൽ .എ വിതരണോദ്ഘാടനം നിർവഹിച്ചു. കോർപ്പറേഷൻ ചെയർമാൻ അഡ്വ.കെ.പ്രസാദ് അദ്ധ്യക്ഷനായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രമേശൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ശ്രീലേഖ, പഞ്ചായത്തംഗങ്ങളായ ശോഭ ബാലൻ, പി .നിഷമോൾ ,സെക്രട്ടറി ജി.രാജകുമാർ ,കോർപ്പറേഷൻ അസി. മാനേജർ വി.പി.അലോഷ്യസ് എന്നിവർ സംസാരിച്ചു