ആലപ്പുഴ: ജില്ല വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നഗരസഭ ചത്വരത്തിൽ ആരംഭിച്ച ജില്ലാതല എക്സിബിഷൻ നഗരസഭ കൗൺസിലർ വിനീത ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്.ശിവകുമാർ, മാനേജർ അഭിലാഷ്, മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 53 സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും മേളയിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ 10.30 മുതൽ രാത്രി 9 മണിവരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. ഡിസംബർ 24ന് സമാപിക്കും.