s

കറ്റാനം: ജീപ്പ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. ടാക്സി ഡ്രൈവറായ അടൂർ പറക്കോട് പന്നിവിഴ വലിയവിള കിഴക്കതിൽ പുത്തൻവീട്ടിൽ രാധാകൃഷ്ണനാണ് (49) മരിച്ചത്. കെ.പി റോഡിൽ വെട്ടിക്കോട് അമ്പനാട് ജംഗ്ഷനു സമീപം വളവിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30നായിരുന്നു അപകടം. കറ്റാനം ഭാഗത്തുനിന്ന് എത്തിയ ബൈക്കിൽ എതിരെ വന്ന ജീപ്പ് ഇടിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് രാധാകൃഷ്ണൻ മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ : ശരണ്യ. മക്കൾ : ധനശ്രീ, വിജയശ്രീ.