വള്ളികുന്നം : വള്ളികുന്നം മൃഗാശുപത്രിയിൽ ഡോക്ടറുടെ സേവനം ആവശ്യപ്പെട്ട് കേരള കർഷകസംഘം വള്ളികുന്നം പടിഞ്ഞാറ് മേഖല കമ്മിറ്റി മന്ത്രിക്കു നിവേദനം നൽകി. സ്ഥിരഡോക്ടറുടെ സേവനം മൃഗാശുപത്രിയിൽ ലഭ്യമല്ലാതായിട്ട് 4 മാസത്തോളമായി . കർഷക സംഘം വള്ളികുന്നം പടിഞ്ഞാറ് മേഖല കമ്മിറ്റി പ്രസിഡന്റ് സി.ആർ. മോഹനകുമാർ, സെക്രട്ടറി എസ് .സജീവ്കുമാർ എന്നിവർ ചേർന്നാണു നിവേദനം നൽകിയത്.