കറ്റാനം: ഭരണിക്കാവ് ഗ്രാമ പഞ്ചായത്ത് ആയൂർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച വനിതകൾക്കുള്ള സൗജന്യ യോഗ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദീപ നിർവഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അംഗം നിഷ സത്യൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി അംഗം കെ.ശശിധരൻനായർ, പഞ്ചായത്തംഗങ്ങളായ എം.റഹിയാനത്ത്, ഷൈലജ ഹാരിസ്, സൽമാൻ പൊന്നേറ്റിൽ, ഇൻസ്ട്രക്ടർ അനിത,ഡോ.സവിത എന്നിവർ സംസാരിച്ചു.