k
മെൻസ്ട്രുൽ കപ്പിന്റെ വിതരണോദ്ഘാടനം സിനിമാ താരം ഗായത്രി അരുൺ നിർവ്വഹിക്കുന്നു.

പൂച്ചാക്കൽ : പെരുമ്പളം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തി​യ മെൻസ്ട്രൽ കപ്പ് വിതരണം നടി​ ഗായത്രി അരുൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ അദ്ധ്യക്ഷത വഹിച്ചു. ദലീമ ജോജോ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരിതാ സുജി സ്വാഗതം പറഞ്ഞു .മെഡിക്കൽ ഓഫീസർ ഡോ.സുബിൻ സലിം , ബ്ലോക്ക് പഞ്ചായത്തംഗം ശോഭന എന്നിവർ സംസാരിച്ചു. പൊതുജനാരോഗ്യ, സാമൂഹ്യപ്രവർത്തകരായ ഡോ.സ്വാതി എൽ ബി, ഗാന സരസ്വതി എന്നിവർ മെൻസ്ട്രൽ കപ്പ് ഉപയോഗത്തെക്കുറിച്ച് ക്ലാസെടുത്തു . മുൻസില ഫൈസൽ നന്ദി പറഞ്ഞു.