tur

തുറവൂർ: ചൈന്നെയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ടെയ്നർ ലോറി ഡ്രൈവർ മരിച്ചു. കോടംതുരുത്ത് പഞ്ചായത്ത് 11-ാം വാർഡ് കിടങ്ങനാംപറമ്പിൽ മനോജ് ബാബു (35) ആണ് മരിച്ചത്. കൊച്ചി ഐലൻഡിലെ സ്വകാര്യ ഷിപ്പിംഗ് കമ്പിനിയിലെ കണ്ടെയ്നർ ലോറിയിലെ ഡ്രൈവറായ മനോജ് ബാബു കഴിഞ്ഞ 16ന് പുലർച്ചെ തമിഴ് നാട്ടിൽ ലോഡ് എത്തിച്ചശേഷം എറണാകുളത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ചെന്നൈയ്ക്ക് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ടാങ്കർ ലോറിയ്ക്ക് പിന്നിൽ മനോജ് ബാബു ഓടിച്ചിരുന്ന കണ്ടെയ്നർ ലോറി നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് ചെന്നൈ കിൽടോപ്പ് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 12 നാണ് മരിച്ചത്. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ .മനോജ് ബാബുവിന്റെ ഭാര്യ: അശ്വതി. മക്കൾ: അമൽ കൃഷ്ണ, അഭിനവ് .