ആലപ്പുഴ: ലയൺസ് ക്ലബ് ഒഫ് പുന്നപ്ര ഗോ ഗ്രീൻ പദ്ധതിയുടെ ഭാഗമായി താലോലം ബഡ്സ് സ്കൂളിൽ നിർമ്മിച്ചു നൽകിയ പൂന്തോട്ടത്തിന്റെ ഉദ്ഘാടനം മുൻ ഡിസ്ട്രിക്ട് ഗവർണർ ദാസ് ലങ്കിടി നിർവഹിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, വൈസ് പ്രസിഡന്റ് സരിത, ജില്ലാ പഞ്ചായത്തംഗം ഗീത ബാബു, ജയ പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുത്തു. പ്രോജക്ട് കോർഡിനേറ്റർ ജോസ് മംഗലി, പുന്നൂസ് പുരയ്ക്കൽ, കെ.എ.രാജു, ക്ലബ് പ്രസിഡന്റ് പി.മഹേന്ദ്രൻ, സെക്രട്ടറി കെ.എസ്.വിനോദ് എന്നിവർ സംസാരിച്ചു.