മാവേലിക്കര: കേരള പുലയർ മഹാസഭ മാവേലിക്കര യൂണിയന്റെ നേതൃത്വത്തിൽ പുന്നമൂട് ജംഗ്ഷനിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. അവകാശ പത്രിക അംഗീകരിക്കുക, സെക്രട്ടറിയേറ്റ് നടയിലെ അനിശ്ചിതകാല സത്യാഗ്രഹ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടുക, സ്വകാര്യ -എയ്ഡഡ് മേഖലകളിൽ സംവരണം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജില്ലാ കമ്മറ്റി അംഗം സതീഷ് വെണ്മണി ഉദ്ഘാടനം ചെയ്തു. ആർ.രാജൻ അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി പി.കെ.വിദ്യാധരൻ, ജില്ലാ കമ്മറ്റി അംഗം എം.കെ.സുരേഷ്ബാബു, കെ.കുട്ടപ്പൻ, വി.കെ.കൃഷ്ണൻകുട്ടി, കെ.വിജയൻ, ശ്യാമള നടരാജൻ, പ്രഭ രാജേഷ്, നാണുക്കുട്ടൻ എന്നിവർ സംസാരിച്ചു.