മുഹമ്മ : സ്‌പോർട്സ് അക്കാദമി മുഹമ്മ (എസ്.എ.എം) ഫൈൻഡ് ദി സ്‌പോർട്സ് ലെജൻഡ്സ് കിഡ്സ് എന്ന പേരിൽ നടത്തുന്ന കായികോത്സവത്തിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ജനുവരി 8ന് എ ബി വിലാസം സ്‌കൂൾ അക്കാദമി ഗ്രൗണ്ടിലാണ് കായികോത്സവം. എൽ.പി, യു.പി വിഭാഗങ്ങളിൽ 8, 10, 12 വയസിനു താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയാണ് മത്സരം. മുഹമ്മ, കഞ്ഞിക്കുഴി, തണ്ണീർമുക്കം, മണ്ണഞ്ചേരി പഞ്ചായത്തുകളിലെ സ്‌കൂളുകൾക്ക് പങ്കെടുക്കാം. ഡിസംബർ 31 ന് മുമ്പ് സ്‌കൂളുകൾ രജിസ്‌ട്രേഷൻ നടത്തണം.ഫോൺ : 99614 12357, 7012868508.