മാവേലിക്കര : അക്കോക്ക് മാവേലിക്കര മണ്ഡലം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ നൂറനാട് ലെപ്രസി സാനട്ടോറിയത്തിലേക്ക് റഫ്രിജറേറ്ററും അന്തേവാസികൾക്ക് ഭക്ഷണസാധനങ്ങളും നൽകി. അക്കോക്ക് ജില്ലാ വൈസ് പ്രസിഡന്റ് വിമല ദേവൻ, വനിതാ വിംഗിന്റെ ഭാരവാഹികളായ ലൈല ഇബ്രാഹിം, അമ്പിളി അജി, സിന്ധു സന്തോഷ്, രാജി കമൽ, റഫ്രിജറേറ്റർ സ്പോൺസർ ചെയ്ത മാവേലിക്കര ബിഷപ്പ് മൂർ കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഫ്രണ്ട്സ് ഫോർ എവർ അംഗങ്ങൾ, ഡോ.അരുൺെ ചെറിയാൻ മാമ്മൻ, ഡോ.സാറ മാത്യു, തോമസ് അലക്സാണ്ടർ, ജയദേവൻ, കൃഷ്ണകുമാരി, ഗോപൻ ഗോപിനാഥ്, രതീഷ് പെർഫക്ട്, ചിത്രാമ്മാൾ, സാനട്ടോറിയത്തിലെ ഉദ്യോഗസ്ഥരായ ഡോ.ലസിത, സിസ്റ്റർ ഷീല എന്നിവർ പങ്കെടുത്തു.