
കുട്ടനാട് : ശിവഗിരി- ഗുരുകുലം തീർത്ഥാടനത്തിന്റെ വ്രതാനുഷ്ഠാനത്തിന് ആരംഭം കുറിക്കുന്നതിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയനിൽ പീതാംബരദീക്ഷ നൽകൽ ചടങ്ങ് നടന്നു. പദയാത്രികർക്ക് സ്വാമി അസ്പർശാനന്ദയാണ് പീതാംബര ദീക്ഷ നൽകിയത്.
യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൺവീനർ സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റിവ് കമമറ്റിയംഗം എം.പി.പ്രമോദ് , വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലേഖ ജയപ്രകാശ്, സെക്രട്ടറി സജിനി മോഹനൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി.സുബീഷ്, സെക്രട്ടറി പി.ആർ.രതീഷ്, വൈസ് പ്രസിഡന്റ് ടി.എസ്.ഷിനുമോൻ, വൈദികയോഗം യൂണിയൻ പ്രസിഡന്റ് കമലാസനൻ ശാന്തി, വിവിധ സബ്കമ്മറ്റി ഭാരവാഹികളായ എസ്.സദാനന്ദൻ, ആർ.രാധാകൃഷ്ണൻ, പി.പി.റെജി, റെജി ചേനാട്, ടി.ആർ.അനീഷ്, രഞ്ജു വി.കാവാലം, ബീന സാബു, അനിൽകുമാർ, എ.കെ.അനീഷ്, അമൃതാനന്ദൻ , സുധ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.