v
മത്സ്യമൂല്യ ശൃംഖലാ പദ്ധതിയിൽ ചെയ്ത കൂൺ കൃഷിയുടെ വിളവെടുപ്പ്

പൂച്ചാക്കൽ : തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിൽ ഐ.സി.ഐ.സി.ഐ ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന മത്സ്യമൂല്യ ശൃംഖല പദ്ധതിയിൽ ചെയ്ത കൂൺ കൃഷിയുടെ വിളവെടുപ്പ് തൈക്കാട്ടുശേരി പഞ്ചായത്ത് കൊറോംപറമ്പ് കെ.പി.വത്സലയുടെ വസതിയിൽ നടന്നു. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ദലീമ ജോജോ എം.എൽ.എ. മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വി.എസ്.സജിത്ത് അദ്ധ്യക്ഷനായി.തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഡി.വിശ്വംഭരൻ, അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത്, ആശാ സുരേഷ്, രതി നാരായണൻ, ടി.ജെ തങ്കച്ചൻ, സുമ സുധീഷ് തുടങ്ങിയവർ പങ്കെടുത്തു.