ചേർത്തല : അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ പ്രവർത്തനോദ്ഘാടനം ജില്ലാ പൊലീസ് മേധാവി ചൈത്ര തേരേസ ജോൺ നിർവഹിച്ചു. സ്റ്റേഷൻ ഹൗസ് ഓഫിസർ പി.ജി.മധു അദ്ധ്യക്ഷത വഹിച്ചു.എ.എസ്.പി ജുവനപ്പുടി മഹേഷ് മുഖ്യാതിഥിയായി. ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ മുഖ്യപ്രഭാഷണം നടത്തി.എസ്.ഐ ഡി.സജീവ് കുമാർ,ജില്ലാ പഞ്ചായത്തംഗം എൻ.എസ്.ശിവപ്രസാദ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.ഡി.ഷിമ്മി,വിനോദ് മാർട്ടിൻ,പഞ്ചായത്തംഗം മേരി ഗ്രേയ്സ്, അർത്തുങ്കൽ ബസിലിക്ക റെക്ടർ ഫാ.സ്റ്റീഫൻ ജെ.പുന്നയ്ക്കൽ,സെന്റ് ജോർജ്ജ് പള്ളി വികാരി ഫാ.ജോൺസൺ തൗണ്ടിയിൽ,സെന്റ് സെബാസ്റ്റൻ ആശുപത്രി സൂപ്രണ്ട് സിസ്റ്റർ ജെമ്മ,ശ്രീശങ്കരാ സ്‌കൂൾ മാനേജർ പി.കെ.ചന്ദ്രമോഹൻ എന്നിവർ പങ്കെടുത്തു. 35 കാമറകളാണ് സ്ഥാപിച്ചത്.
പൊലീസ് സ്റ്റേഷനിൽ കാമറകളുടെ ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
ആരാധനാലയങ്ങൾ,സഹകരണ സ്ഥാപനങ്ങൾ,സ്വകാര്യ സ്ഥാപനങ്ങൾ, വ്യാപാരി വ്യവസായി സംഘടനകൾ,വ്യക്തികൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കാമറകൾ സ്ഥാപിച്ചത്.