
കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയന്റെ നേതൃത്വത്തിലുള്ള ശിവഗിരി-ഗുരുകുലം തീർത്ഥാടന പദയാത്രയ്ക്ക് ഒരുക്കങ്ങൾ ആരംഭിച്ചു. പദയാത്രയ്ക്ക് മുന്നോടിയായി 10ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്ക് തുടക്കം കുറിച്ചുള്ള പീതാംബരദീക്ഷ നൽകൽ പുതുപ്പറമ്പ് 11ാം നമ്പർ ശാഖായോഗത്തിൽ നടന്നു. സുജിത്ത് തന്ത്രി മുഖ്യ കാർമ്മികത്വം വഹിച്ച ചടങ്ങ് യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. പഞ്ചശുദ്ധിയും അഷ്ടലക്ഷ്യങ്ങളും എന്ന വിഷയത്തിൽ യൂത്ത്മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ് കോട്ടയം മുഖ്യപ്രഭാഷണം നടത്തി. കൺവീനർ അഡ്വ.പി.സുപ്രമോദം അദ്ധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ പി.വി.സന്തോഷ് വേണാട് പദയാത്രാ സന്ദേശം നൽകി. എം.ബാബു , ഉമേഷ് കൊപ്പാറയിൽ സിമ്മി ജിജി, സനൽ ശാന്തി, ശ്രീരാഗ് സജീവ്, പീയൂഷ് പ്രസന്നൻ, പ്രദീപ് കോടത്തുശ്ശേരി, വിമല പ്രസന്നൻ, സുജി സന്തോഷ്, എം.എസ്.സജി തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് ശാന്ത സി.പി സ്വാഗതവും ശാഖ സെക്രട്ടറി മനോജ് ചിറപ്പറമ്പിൽ നന്ദിയും പറഞ്ഞു.
27ന് യൂണിയൻ ആസ്ഥാന മന്ദിരത്തിൽ നിന്ന് 300ലേറെ തീർത്ഥാടകരുമായി ആരംഭിക്കുന്ന പദയാത്ര യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.