ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം 205ാം നമ്പർ വെട്ടുവേനി ശാഖയിലെ വാർഷിക പൊതുയോഗം കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ്‌ കെ.അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്തു. കാർത്തികപ്പള്ളി യൂണിയൻ സെക്രട്ടറി അഡ്വ.അർ. രാജേഷ് ചന്ദ്രൻ അധ്യക്ഷനായി. മേഖല കൺവീനർ പ്രൊഫ.സി.എം ലോഹിതൻ മുഖ്യ പ്രഭാഷണം നടത്തി. ശാഖായോഗം പ്രസിഡന്റ് പി.കെ ജയപ്രകാശ് യവനിക സ്വാഗതം പറഞ്ഞു. ശാഖ സെക്രട്ടറി ആർ. രാജൻ കളത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ 22 വർഷമായി ശാഖായോഗത്തിൽ പ്രവർത്തിച്ചു വന്ന ഭരണ സമിതിയെ വീണ്ടും തിരഞ്ഞെടുത്തു. ഭാരവാഹികൾ: പി. കെ ജയപ്രകാശ് (പ്രസിഡന്റ്‌), എസ്. അജയൻ (വൈസ് പ്രസിഡന്റ്‌), ആർ. രാജൻ (സെക്രട്ടറി), ഷാജി ആനന്ദൻ (യൂണിയൻ കമ്മറ്റി അംഗം), പി വിജയകുമാർ, സതീഷ്.കെ, ബിനോയ് ദേവ്, കാർത്തികേയൻ, സി. മോഹനൻദാസ്, പി. ശശികുമാർ, രഘുനാഥൻ കെ.സി (മാനേജിംഗ് കമ്മറ്റി അംഗങ്ങൾ), ഗോപാലൻ, പി. രാഘവൻ, സുരേഷ് (പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ).