ചാരുംമൂട്. ഹരിതകർമ്മ സേനയുടെ പേരിൽ വ്യാപാരികളിൽ നിന്ന് യൂസർഫീ എന്ന പേരിൽ നിർബന്ധപൂർവ്വം എല്ലാ മാസവും 100 രൂപ വീതം ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. മാവേലിക്കര നിയോജക മണ്ഡലം പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തുകൾക്ക് കെട്ടിടനികുതിയും ലൈസൻസ് ഫീസും അടച്ച് കച്ചവടം ചെയ്യുന്ന വ്യാപാരികൾക്ക് യൂസർ ഫീ ഇനത്തിൽ പ്രതിവർഷം 1200 രൂപ അടയ്ക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാജനറൽ സെക്രട്ടറി ജി.മണിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ബി.സത്യപാൽ, ഹരിശങ്കർ, കെ.ഫസൽഅലിഖാൻ, മുസ്തഫ റാവുത്തർ, അബ്രഹാം പറമ്പിൽ, എസ്.ഗിരീഷ് അമ്മ, കെ.ദിവാകരൻ പിള്ള, ഡി.തമ്പാൻ, എം.ആർ.രാമചന്ദ്രൻ, അജികുമാർ, മനോജ് കീപ്പള്ളിൽ തുടങ്ങിയവർ സംസാരിച്ചു. നിയോജക മണ്ഡലം ഭാരവാഹികളായി മഠത്തിൽ ഷുക്കൂർ (പ്രസിഡന്റ്), മാത്യുവർഗീസ് (വർക്കിംഗ് പ്രസിഡന്റ്), ജി.മണിക്കുട്ടൻ (രക്ഷാധികാരി), മണിക്കുട്ടൻ ഇഷോപ്പി (ജനറൽ സെക്രട്ടറി), അയ്യൂബ് ഖാൻ,സാമുവൽ കല്ലിനാൽ, ആർ.കെ.പ്രസാദ്ചന്ദ്രൻ, അജിത്ത് കണ്ടിയൂർ, അനിൽ പ്രതീക്ഷ, എൻ.ആർ.രാജേഷ് കുമാർ (വൈസ് പ്രസിഡന്റുമാർ), സോമൻ ഉപാസന, ദേവരാജൻ, ഗീവർഗീസ് നൈനാൻ, രതീഷ് കൈലാസം, സിനോജ് താമരക്കുളം, മഹേന്ദ്രദാസ് (സെക്രട്ടറിമാർ), അനിൽ കുമാർ തട്ടാരമ്പലം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.