ചേർത്തല: ശിവഗിരി തീർത്ഥാടന നഗറിൽ ഉയർത്തുന്ന പതാകയുടെ കൊടിക്കയറുമായുള്ള പദയാത്ര താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ 23ന് കളവംകോടം ശക്തീശ്വര ക്ഷേത്രത്തിൽ നിന്നാരംഭിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി പദയാത്ര ക്യാപ്ടനും ചെയർമാനുമായ വിജയഘോഷ് ചാരങ്കാട്ട്, വൈസ് ചെയർമാൻ എൻ.ജയധരൻ, ട്രഷറർ കെ.ആർ.രാജു, ജിതിൻജയൻ, ജി.
23ന് രാവിലെ 7ന് പടിഞ്ഞാറേ മനക്കോടം ഗുരുദേവ ക്ഷേത്രത്തിൽ നിന്നു വിളംബര ജാഥ ആരംഭിക്കും. 11ന് കളവംകോടം ശക്തീശ്വര ക്ഷേത്രത്തിൽ നടക്കുന്ന പദയാത്ര പ്രയാണ സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. വിജയഘോഷ് ചാരങ്കാട്ട് അദ്ധ്യക്ഷത വഹിക്കും. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ കൊടിക്കയർ കൈമാറും. അഡ്വ.എ.എം.ആരിഫ് എം.പി, എസ്.എൻ.ഡി.എസ് ദേശീയ അദ്ധ്യക്ഷ ഷൈജ കൊടുവള്ളി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, കളവംകോടം ദേവസ്വം പ്രസിഡന്റ് സി.കെ.ഷാജിമോഹൻ, ശ്രീനാരായണ മൂവ്മെന്റ് പ്രസിഡന്റ് എസ്.സുവർണകുമാർ,ഗുരുധർമ്മ പ്രചാരണ സഭ ജില്ല പ്രസിഡന്റ് സതീശൻ അത്തിക്കാട്, വെള്ളിയാകുളം പരമേശ്വരൻ, എസ്.എൻ.എം.ബി.എച്ച്.എസ് പ്രിൻസിപ്പൽ ലേജുമോൾ, റെജി പൊന്നൂരത്ത്, രക്ഷാധികാരി സി.ആർ.ജയപ്രകാശ്, ജനറൽ കൺവീനർ പി.എം.പുഷ്കരൻ എന്നിവർ സംസാരിക്കും. ട്രഷറർ കെ.ആർ.രാജു സ്വാഗതവും കളവംകോടം ക്ഷേത്രയോഗം സെക്രട്ടറി ശാന്തകുമാർ നന്ദിയും പറയും. പദയാത്ര 29ന് ശിവഗിരിയിൽ എത്തും. വൈകിട്ട് 6ന് കൊടിക്കയർ സമർപ്പണം നടത്തും. ശിവഗിരി തീർത്ഥാടനത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കൊടിക്കയർ പദയാത്രയിൽ 120 ഓളം പേരാണ് സ്ഥിരാംഗങ്ങളായി പങ്കെടുക്കുന്നത്.