അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം 23 ന് തുടങ്ങി 27ന് സമാപിക്കും. വിശേഷാൽ പൂജകൾ, എഴുന്നള്ളിപ്പ്, ശ്രീബലി, സംഗീത ഭജന തുടങ്ങിയ ചടങ്ങുകളും നൃത്തനൃത്യങ്ങൾ, സംഗീതസദസ്, നാടകം തുടങ്ങിയ വിവിധ കലാപരിപാടികളും ഇതിന്റെ ഭാഗമായി നടക്കും. 23 ന് അറവുകാട് ശ്രീദേവീ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, 24 ന് ഐ.ടി.ഐ വിദ്യാർത്ഥികളുടെ കലാവിരുന്നും, 25 ന് അറവുകാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാവിരുന്നും 26 ന് അറവുകാട് ഹൈസ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറും.

സമാപന ദിവസമായ 27ന് ശ്രീബലി, കളഭാഭിഷേകം, വിശേഷാൽപൂജകൾ, കാഴ്ച ശ്രീബലി, അലങ്കാര ദീപാരാധന, വെടിക്കെട്ട്, സംഗീതസദസ്, നാടകം എന്നിവയും നടക്കും. സമാപനദിവത്തെ ഉത്സവാഘോഷം ക്ഷേത്രയോഗം മുൻപ്രസിഡന്റ് വണ്ടാനം പത്മസദനത്തിൽ പത്മനാഭന്റെ സ്മരണക്കായി കുടുംബാംഗങ്ങളുടെ വകയായാണ് നടത്തുന്നത്.