അമ്പലപ്പുഴ : ജനകീയ മത്സ്യകൃഷിയുടെ രണ്ടാംഘട്ട വിളവെടുപ്പു നടത്തി. പുറക്കാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ഇരണ്ടച്ചാൽ ചിറയിൽ കെ .കെ. ഭവനിൽ കെ .രാജേന്ദ്രൻ ടി. എസ് കനാലിൽ നടത്തിയ തിലോപ്പിയ കൃഷിയുടെ വിളവെടുപ്പ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ആർ .ഉണ്ണി, പഞ്ചായത്തംഗം പ്രിയ അജേഷ്, ഫിഷറീസ് ഓഫീസർ ചന്ദ്രലേഖ, അക്വാ കൾച്ചർ പ്രോജക്ട് കോ.ഓർഡിനേറ്റർ എസ്. ഹരിത, പ്രൊമോട്ടർ ആഗ്നസ് സാലി, കെ. സോമൻ, കെ. കൃഷ്ണമ്മ, മോഹൻലാൽ, സുരേഷ്, അരുൺ കൃഷ്ണൻ, ശ്രീജ, സിനി എന്നിവർ പങ്കെടുത്തു.