s
സൂപ്പർ ഫാസ്റ്റ്

ആലപ്പുഴ: പുതുവത്സര രാവിനെ വരവേൽക്കാൻ കെ.എസ്.ആർ.ടി.സി അരങ്ങൊരുക്കുന്നു. 'മിസ്ടി നൈറ്റ്' എന്ന പേരിൽ വാഗമണ്ണിൽ സംഘടിപ്പിക്കുന്ന ആഘോഷത്തിലും ആഡംബര കപ്പലായ നെഫ്രറ്റിറ്റിയിലെ ആഘോഷത്തിലും പങ്കെടുക്കാൻ യാത്രക്കാരെ ക്ഷണിക്കുകയാണ് കെ.എസ്.ആർ.ടി.സി.

ഏത് വേണമെന്ന് യാത്രക്കാർക്ക് തിരഞ്ഞെടുക്കാം. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലാണ് യാത്ര ഒരുക്കുന്നത്. വാഗമൺ സൈറ്റ് സീയിംഗിന് ശേഷം ഗാല ഡിന്നറും ഗാനമേളയും ഡി.ജെ പാർട്ടിയും ക്യാമ്പ് ഫയറും ഉൾപ്പടുന്ന ആഘോഷം 31ന് രാത്രി 9 മുതൽ 12:30 വരെ നീളും. കൊച്ചിയിലെ ആഡംബര കപ്പലായ നെഫറ്റിറ്റിയിലും ഗാല ഡിന്നർ, ഡി.ജെ പാർട്ടി, ഓപ്പൺ ഡെക്ക് ഡി.ജെ എന്നിവ അടക്കം 31ന് രാത്രി 8 മുതൽ 1 വരെയാണ് പുതുവത്സര ആഘോഷം സംഘടിപ്പിക്കുന്നത്. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.

........................

ഫോൺ: 9846475874

കെ.എസ്.ആർ.ടി.സി, കൺട്രോൾറൂം (24×7) - 9447071021, 0471-2463799, 18005994011

.........................

# നിരക്ക്

വാഗമൺ: ഫാസ്റ്റ് /സൂപ്പർ ഫാസ്റ്റ്

2150 രൂപ (ഉച്ചഭക്ഷണം ഇല്ലാതെ)

2300 രൂപ (ഉച്ചഭക്ഷണം ഉൾപ്പെടെ)

സൂപ്പർ ഡീലക്സ്

2250 രൂപ (ഉച്ചഭക്ഷണം ഇല്ലാതെ)

2400 രൂപ (ഉച്ചഭക്ഷണം ഉൾപ്പെടെ)

..............................

പുറത്ത് എവിടെയെങ്കിലും പോയി പുതുവത്സര രാവ് ആഘോഷിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമാണ് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ഒരുക്കുന്നത്. ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യം ലഭ്യമാണ്. ബുക്കിംഗിന് ധാരാളം പേർ സമീപിക്കുന്നുണ്ട്

ഷെഫീക്ക് ഇബ്രാഹിം, ജില്ലാ കോഓർഡിനേറ്റർ, ബഡ്ജറ്റ് ടൂറിസം സെൽ