അരൂർ: മസ്‌കുലർ ഡിസ്ട്രോഫി രോഗം ബാധിച്ച് വീൽച്ചെയറിൽ കഴിയുന്നവർക്കൊപ്പം പരിപാലന പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്രിസ്‌മസ് ആഘോഷിച്ചു. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ഉദ്ഘാടനം നിർവഹിച്ചു.
പരിപാലന പ്രസിഡന്റ് സേവ്യർ പോത്തംപള്ളി അദ്ധ്യക്ഷത വഹിച്ചു. കാൻസർ വിദഗ്ദ്ധൻ ഡോ.സി.എൻ. മോഹനൻനായർ മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി ജസ്റ്റിസ് ജെയിംസ്, ശരത് എസ്. ബാവക്കാട്, ജയൻ തയ്യിൽ, സുചിത സാബിത് എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് പ്രവർത്തക ലളിത ജോർജിനെ ആദരിച്ചു.