 
ആലപ്പുഴ: വേലിയേറ്റ,വേലിയിറക്ക സമയം അടിസ്ഥാനമാക്കി തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ താഴ്ത്തുന്നതിന് തീരുമാനമെടുത്തെങ്കിലും പ്രായോഗികമായി നടപ്പിലാക്കാൻ വൈകുന്നതിൽ കർഷക ഫെഡറേഷൻ നേതൃയോഗം പ്രതിഷേധിച്ചു. അടിയന്തരമായി ഷട്ടറുകൾ മുഴുവൻ അടയ്ക്കണമെന്ന് നേതൃയോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു . ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് ആൻറണി കരിപ്പാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോമോൻ കുമരകം, രാജൻ ചാത്തങ്കരി, ഇ.ഷാബ്ദീൻ, ജോ നെടുമങ്ങാട്, പി.ജെ.ജെയിംസ്, ഹക്കീം മുഹമ്മദ്, പി.രാജേന്ദ്രപ്പണിക്കർ എന്നിവർ സംസാരിച്ചു.