ചേർത്തല: തണ്ണീർമുക്കം കരിക്കാട് എ.കെ.ജി വായനശാലയുടെ 35ാമത് വാർഷികാഘോഷം ഇന്നു മുതൽ 25 വരെ നടക്കും. ഇന്ന് രാവിലെ ഗ്രന്ഥശാല പ്രസിഡന്റ് കെ.എൻ.ചക്രപാണി പതാക ഉയർത്തും. വൈകിട്ട് 4ന് ആധുനികകാലത്തെ കുടുംബ ജീവിതം എന്ന വിഷയത്തിൽ നടക്കുന്ന കുടുംബ സദസ് വി.എസ്.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. ഡോ.എസ്.ദിലീപ്കുമാർ മുഖ്യപ്രഭാഷണം നടത്തും.തണ്ണീർമുക്കം ഗവ.എച്ച്.എസ്.എസ് പ്രിൻസിപ്പൽ പി.ജയലാൽ വിഷയാവതരണം നടത്തും. 7ന് നാടൻ കലാസന്ധ്യ,8.30ന് നാടകം.23ന് കായിക കലാ മത്സരങ്ങൾ, വൈകിട്ട് 4ന് മലയാളം ക്വിസ്,7ന് നൃത്തോത്സവം, രാത്രി 8ന് നാടൻപാട്ട്, 8.30ന് നാടകം. 24ന് വൈകിട്ട് 4ന് സാംസ്കാരിക ഘോഷയാത്ര,6ന് സാസ്കാരിക സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. വിദ്വാൻ കെ.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.ഡോ.സെബാസ്റ്റ്യൻ പോൾ മുഖ്യപ്രഭാഷണം നടത്തും.ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ മുഖ്യാതിഥിയാകും.തണ്ണീർമുക്കം ഗവ.എച്ച്.എസ്.എസ് പ്രിൻസിപ്പൽ പി.ജയലാലിനെ ചടങ്ങിൽ ആദരിക്കും. രാത്രി 9ന് നാടകം.25ന് വൈകിട്ട് 4ന് പൊതുവിജ്ഞാന ക്വിസ്,5ന് വായനാമത്സരം,രാത്രി 8ന് നാടകം.