മാന്നാർ: കുട്ടമ്പേരൂർ കളീയ്ക്കൽ വല്യച്ഛൻ ക്ഷേത്ര കുടുംബയോഗത്തിന്റെ അവാർഡ് ദാനവും സ്കോളർഷിപ്പു വിതരണവും 25 ന് നടക്കും. വൈകിട്ട് 3 ന് കോയിക്കൽ മുക്കിനു വടക്കുവശം ചക്കനാട്ട് ചേരുന്ന പൊതുസമ്മേളനം പ്രൊഫ.ഡോ.നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്യും. ചേപ്പാട് ഭാസ്ക്കരൻ നായർ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ മുതിർന്ന കുടുംബാംഗങ്ങളെയും, കുത്തിയോട്ട കലാകാരൻ ഏവൂരേത്ത് സനൽകുമാറിനെയും (ബാബു) ആദരിക്കും. ടി.പി ശാസ്തമംഗലം, ചെന്നിത്തല ശശാങ്കൻ, ഡോ.സജിത്ത് ഏവൂരേത്ത് തുടങ്ങിയവർ സംസാരിക്കും. എസ്.എസ്.എൽ.സി മുതൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യും. രാവിലെ ക്ഷേത്രത്തിൽ തന്ത്രി ചെന്നിത്തല പുത്തില്ലം നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗണപതി ഹോമവും പ്രത്യേക പൂജകളും ഉണ്ടാകും.