കായംകുളം: കായംകുളം കരീലക്കുളങ്ങരയിൽ കേരള യൂണിവേഴ്സിറ്റിയുടെ ജി.ക്ളിയർ ലോ കോളേജിൽ അഞ്ച് വർഷത്തെ എൽ.എൽ.ബി കോഴ്സിന് സർക്കാർ സ്പോട്ട് അഡ്മിഷൻ 26 ന് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ നടക്കും. എൻട്രൻസ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാവുന്നതാണ്.