ചാരുംമൂട് : നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ജില്ലാ സമ്മേളനം എം.എസ്.അരുൺകുമാർ എം.എൽ.എ.ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് അഡ്വ.ആർ.ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന പ്രസിഡന്റ് ബി. കൃഷ്ണകുമാർ
ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.തുഷാര, ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ.ആർ ജോസ്, എൻ.എഫ്.പി.ആർ സംസ്ഥാന വൈസ് പ്രസിഡന്റ് വാഹിദ നിസാർ, നൂറനാട് എസ്.ഐ ദീപു, സംസ്ഥാന സമിതിയംഗം അഡ്വ.രജീഷ് കുമാർ, ജില്ല ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഡോക്ടറേറ്റ് നേടിയ ചെങ്ങന്നൂർ ഡിവൈ.എസ്.പി ആർ.ജോസ്,
യോഗാചാര്യ സജീവ് പഞ്ചകൈലാസി , ആര്യ അനിൽ, അനീഷ് മാലിക്, രതീഷ് കുമാർ, എന്നിവരെ ആദരിച്ചു.
ഭാരവാഹികളായി അഡ്വ. ഗോപാലകൃഷ്ണപിള്ള, (ജില്ലാ പ്രസിഡന്റ്), ശെൽവൻ കൃഷ്ണ (കായംകുളം ), സജികുമാർ (ചെങ്ങന്നൂർ ), അഡ്വ.വിശ്രുതൻ ആചാരി, (വൈസ് പ്രസിഡന്റുമാർ) രാധാകൃഷ്ണൻ, ചേർത്തല (ജനറൽ സെക്രട്ടറി വിഷ്ണുപ്രിയൻ, മോഹൻലാൽ, (സെക്രട്ടറിമാർ) സുരേന്ദ്രൻ പിള്ള, (ട്രഷറർ ), രഞ്ജിത്ത് ലക്ഷ്മണൻ, പി കെ വിജയൻ (അംഗങ്ങൾ) എന്നിവരെ തിരഞ്ഞടുത്തു.