 
മാന്നാർ: അന്ധവിശ്വാസത്തിനും അനാചാരത്തിനും മയക്കുമരുന്ന് വ്യാപനത്തിനും എതിരായി സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന ജനചേതന യാത്രയുടെ പ്രചാരണാർഥം ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൽ.പി. സത്യപ്രകാശിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ മുണ്ടൻകാവിൽ നിന്നാരംഭിച്ച വിളംബരജാഥ മാന്നാറിൽ സമാപിച്ചു. മാന്നാർ ഗ്രന്ഥശാലയിൽ നടന്ന സമാപന സമ്മേളനം ജില്ലാ നിർവാഹകസമതിയംഗം ഗോപി ബുധനൂർ ഉദ്ഘാടനം ചെയ്തു. പി.എൻ. ശെൽവരാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.പി.ഡി. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. ജി.കൃഷ്ണകുമാർ, വിജയൻ പെരിങ്ങാല, കെ.ജി. രാമകൃഷ്ണൻ, പ്രസന്നകുമാർ, കെ.ആർ, ശങ്കരനാരായണൻ, ഹരികൃഷ്ണൻ, എം.വി സുരേഷ് കുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ശാലിനി രഘുനാഥ്, വി.ആർ. ശിവപ്രസാദ് എന്നിവർ സംസാരിച്ചു.