ci
അന്വേഷണ മികവിന് നൂറനാട് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ പി. ശ്രീജിത്തിനെ വോയ്സ് ഒഫ് ചാരുംമൂട് വാട്സ് ആപ് നവമാദ്ധ്യമ കൂട്ടായ്മ ആദരിച്ച ചടങ്ങിൽ ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ആർ. അനിൽകുമാർ പുരസ്കാരം കൈമാറുന്നു

ചാരുംമൂട്: കള്ളനോട്ട്, ദുർമന്ത്രവാദ കേസുകളിലെ പ്രതികളെ പിടികൂടിയ അന്വേഷണ മികവിന് നൂറനാട് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ പി. ശ്രീജിത്തിനെ വോയ്സ് ഒഫ് ചാരുംമൂട് വാട്സ് ആപ് നവമാദ്ധ്യമ കൂട്ടായ്മ ആദരിച്ചു. ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ആർ. അനിൽകുമാർ പുരസ്കാരം കൈമാറി. ചികിത്സാ ധന സമാഹരണത്തിന് കാരുണ്യ യാത്രയ്ക്കായി ബസ് വിട്ടു നൽകിയ ശ്രീ ഗണപതി ബസുടമ വിനേഷിനെയും ആദരിച്ചു. ലോകകപ്പ് ഫുട്ബോൾ പ്രവചനമത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചാരുംമൂട് ട്യൂഷൻ സെന്ററിൽ നടന്ന ചടങ്ങ് ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ആർ. അനിൽകുമാർ ഉദ്ഘടനം ചെയ്തു. പ്രസിഡന്റ് അനീസ് മാലിക്ക് അദ്ധ്യക്ഷത വഹിച്ചു. ഭരണികാവ് ബ്ലോക്ക്‌ പഞ്ചയത്ത് പ്രസിഡന്റ് എസ്. രജനി മുഖ്യപ്രഭാഷണം നടത്തി. ലോകകപ്പ് പ്രവചന വിജയികൾക്കുള്ള സമ്മാന വിതരണം താമരക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ജി. വേണു നിർവഹിച്ചു. ചുനക്കര പഞ്ചായത്ത് സ്റ്റാൻഡിംഗ് ചെയർമാനുമായ വി.കെ. രാധാകൃഷ്ണൻ, വോയ്സ്‌ ഒഫ് ചാരുംമൂട് രക്ഷാധികാരികളായ എസ്. ഷാജഹാൻ, പ്രകാശ്, വൈസ് പ്രസിഡന്റുമാരായ ജാഫർ ഖാൻ,

ഷാബു ചാരുംമൂട്, ജോയിന്റ് സെക്രട്ടറി അജിത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി രതീഷ് കുമാർ കൈലാസം സ്വാഗതവും ട്രഷറർ ശ്യാം മുല്ലയ്‌ക്കൽ നന്ദിയും പറഞ്ഞു.