കറ്റാനം:സി.പി.എം കറ്റാനം ലോക്കൽ സെക്രട്ടറി, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, കർഷകസംഘം നേതാവ് പി.ജോണിന്റെ ചരമവാർഷിക ദിനാചരണം നടന്നു. അനുസ്മരണ യോഗം സി.പി.എം ഏരിയ സെക്രട്ടറി കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കോശി അലക്‌സ്,ആർ. ഗംഗാധരൻ,എ.എം.ഹാഷിർ,സിബി വർഗീസ്, സുലേഖകുമാരി, എൽ.ജോസ്, അംബിക എന്നിവർ സംസാരിച്ചു.