വള്ളികുന്നം: വള്ളികുന്നം ആർട്സ് ക്ലബ് ഗാന്ധി മെമ്മോറിയൽ ലൈബ്രറിയുടെ എന്നിവയുടെ നേതൃത്വത്തിൽ അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. എ.ഐ.പി.എസ്.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.ബി.ബിനു ഉദ്ഘാടനം ചെയ്തു.വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.ഡോ.സോണിയസുരേഷ്,ഡോ.എൻ.ശശിധരൻ എന്നിവർ ക്ലാസുകൾ നയിച്ചു. ഡോ.ജനാർദ്ദനക്കുറുപ്പ്,ഡോ.നടരാജൻ, എൻ.മോഹൻകുമാർ, കെ.വി.അഭിലാഷ്, ബി.എൽ.ശ്രീനി, കെ.ഗോപി, കെ.ജയമോഹൻ, കെ.പി.എസി ചന്ദ്രശേഖരൻ, കെ.പി.ചന്ദ്രൻ, ജി.ശ്രീകുമാർ, ആർ.സാബു എന്നിവർ സംസാരിച്ചു.