f
ചിത്രം : ഗാലറിയുടെ കാൽ നാട്ട് കർമം അരൂക്കുറ്റി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ.എം ബഷീർ, സ്‌കൂൾ പ്രിൻസിപ്പൾ എം. ശ്രീജിത്ത്, ഹെഡ് മാസ്റ്റർ പി.കെ ഫാസിൽ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.

പൂച്ചാക്കൽ: അരൂക്കുറ്റി വടുതല മുഹമ്മദൻസ് സ്‌പോർട്ടിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വി.ജെ.എച്ച്.എസ് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന അഖില കേരള സെവൻസ് ഫ്ളഡ്ലിറ്റ് ഫുട്‌ബാൾ ടൂർണമെന്റ് 25ന് തുടങ്ങി ജനുവരി ഒന്നിന് സമാപിക്കും. ഗാലറിയുടെ കാൽനാട്ട് അരൂക്കുറ്റി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ.എം.ബഷീർ, സ്‌കൂൾ പ്രിൻസിപ്പൽ എം. ശ്രീജിത്ത്, ഹെഡ്മാസ്റ്റർ പി.കെ.ഫാസിൽ എന്നിവർ ചേർന്ന് നിർവഹിച്ചു. സ്ഥിരം സമിതി ചെയർമാൻ പി.എം.ഷാനവാസ്, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ കെ.പി.നടരാജൻ, കൺവീനർ പി.എം. ഷാജിർഖാൻ, ക്ലബ്ബ് പ്രസിഡന്റ് സി.എം. നസീർ, സെക്രട്ടറി എസ്.കെ. റഹ്മത്തുളള, ഷമീർ സെവൻസ്, എൻ.എ. സിറാജുദ്ദീൻ, പി.എച്ച്. ഷെഹീർ, കെ.ഡി. പ്രസന്നൻ, ബി.കെ. ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.