മുഹമ്മ : ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിലുള്ള ശിവഗിരി തീർത്ഥാടന പദയാത്ര തണ്ണീർമുക്കത്ത് 24 ന് ഉച്ചയ്ക്ക് എത്തിച്ചേരും. എം.ഡി.സലിം നയിക്കുന്ന പദയാത്രയ്ക്ക് സ്വാഗത സംഘം ഭാരവാഹികളും ഗുരുധർമ്മപ്രചരണ സഭ ഭാരവാഹികളും ചേർന്നു വരവേൽപ്പ് നൽകും. ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം വൈകിട്ട് 3.30 ന് തണ്ണീർമുക്കം സ്‌ക്കൂൾ കവലയിൽ നിന്നും തുടർ പ്രയാണം ആരംഭിക്കും. 3.45 ന് മുട്ടത്തി പ്പറമ്പ് ജംഗ്ഷൻ, 4ന് കണ്ണങ്കര, 4.30ന് പുത്തനങ്ങാടി , 4.55ന് കിഴക്കേ ഗുരുമന്ദിരം, 6ന് വിശ്വ ഗാജി മഠത്തിൽ സമാപിക്കും. 25 ന് രാവിലെ പ്രയാണം ആരംഭിക്കും. 7.20 ന് തുരുത്തൻ കവല, 7.40 ന് കായിപ്പുറം , 8 ന് എസ്.എൻ. കവല, 8.45 ന് മുഹമ്മ ജംഗ്ഷൻ, 9 ന് ശിവഗിരീശ്വര ക്ഷേത്രം , 9.30 ന് മാവിൻ ചുവടിൽ നിന്ന് ആലപ്പുഴ മണ്ഡലം കമ്മറ്റി സ്വീകരിച്ചാനയിക്കും. 9. 45 നു കാവുങ്കൽ 3447ാം നമ്പർ ശാഖ, 10ന് കാവുങ്കൽ ക്ഷേത്രം 10.30 ന് മണ്ണഞ്ചേരി സ്‌കൂൾ കവല, 10.45ന് മണ്ണഞ്ചേരി, 11 ന് അമ്പനാകുളങ്ങര, 11.30 ന് നേതാജി , 1145 ന് തമ്പകച്ചുവട്, ഉച്ചയ്ക്ക് 12 ന് റോഡുമുക്ക് , 12.15 ന് കോമളപുരം. ഉച്ച കഴിഞ്ഞ് തുടർ പ്രയാണം അമ്പലപ്പുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കും. പദയാത്രയ്ക്ക് സ്വീകരണമൊരുക്കിയിട്ടുള്ള എല്ലാ കേന്ദ്രങ്ങളിലും ഗുരുപൂജ നടത്താൻ സൗകര്യമുണ്ടാകും.