ambala
ആഡംബരക്കാറിൽ കഞ്ചാവ് വിൽപ്പന നടത്തി പിടിയിലായവർ

അമ്പലപ്പുഴ: ആഡംബര കാറിൽ കഞ്ചാവ് വിൽപ്പന നടത്തിയ 2 യുവതികളടക്കം അഞ്ചു പേർ പിടിയിൽ. കോഴിക്കോട് കാരപ്പറമ്പ് മുണ്ടിയാടിത്താഴം ജോഷിത് (25), കണ്ണൂർ വാണിയാംകേണ്ടി വീട്ടിൽ ആകാശ് (26), കോഴിക്കോട് കാരപ്പറമ്പിൽ ഷാഹീൻ (24) എന്നിവരെയും 2 യുവതികളെയുമാണ് അമ്പലപ്പുഴ എസ്.ഐ ടോൾസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴയിൽ പതിവ് വാഹന പരിശോധനയ്ക്കിടെ സംശയാസ്‌പദമായി കണ്ട ആഡംബരക്കാർ പരിശോധിച്ചപ്പോഴാണ് 7ഉം 6ഉം ഗ്രാം വീതം ആകെ 15 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ഇതിൽ ഒരു യുവതി ഒഴികെയുള്ളവർ കഞ്ചാവ് ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. ഇവർക്കെതിരെ കേസെടുത്ത ശേഷം കാർ കോടതിയിൽ ഹാജരാക്കി.