നങ്ങ്യാർകുളങ്ങര : നങ്ങ്യാർകുളങ്ങര എസ്.എൻ ട്രസ്റ്റ്സ് സെൻട്രൽ സ്ക്കൂളിന്റെ 23-ാമത് വാർഷികം ആർ.ഡി.സി കൺവീനർ കെ.അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്തു. ആർ.ഡി.സി ചെയർമാൻ എസ്.സലികുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ.അമ്പിളി റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എ.എസ് ജേതാവ് എച്ച്.രൂപേഷ്, മുനിസിപ്പൽ ചെയർമാൻ കെ.എം.രാജു, പ്രൊഫ.സി.എം.ലോഹിതൻ, പി.ടി.എ പ്രസിഡന്റ് എസ്.സുഷീർ, അഡ്വ.സമീർ ഇലമ്പടത്ത്, മഞ്ചു ചന്ദ്രൻ എന്നിവർ സംസാരിച്ചു. വിജയികൾക്ക് സമ്മാനദാനം നടത്തി. ഹെഡ് ഗേൾ എസ്.റിയ സ്വാഗതവും ഹെഡ് ബോയ് പി.ആര്യൻ നന്ദിയും പറഞ്ഞു.