ആലപ്പുഴ: ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അഗതിമന്ദിരങ്ങളിൽ സംഘടന നടത്തുന്ന ക്രിസ്മസ് ആഘോഷ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ഭിന്നശേഷി സംരക്ഷണ കേന്ദ്രത്തിൽ സംസ്ഥാന സെക്രട്ടറി നസീർ പുന്നക്കൽ നിർവഹിച്ചു. ജില്ല സെക്രട്ടറി കെ.നാസർ, ടൗൺ യൂണിറ്റ് പ്രസിഡന്റ് എം.പി.ഗുരുദയാൽ, എബി തോമസ് അലീന, സമീഷ്, സൗദാബീവി, ജിഷ എന്നിവർ സംസാരിച്ചു