tur
പറയകാട് നാലുകുളങ്ങര മഹാദേവി ക്ഷേത്രത്തിലെ അഷ്ടമംഗല ദേവപ്രശ്നം

തുറവൂർ : പറയകാട് നാലുകുളങ്ങര മഹാദേവി ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം തുടങ്ങി. അത്തിമറ്റം മംഗല സ്മന പ്രദീപ് നമ്പൂതിരിയാണ് മുഖ്യ ദൈവജ്ഞൻ. ഓണക്കൂർ ബിജു നാരായണൻ ഗണകൻ , ബാലുശേരി രാധാകൃഷ്ണ പണിക്കർ, ഒളതല പൊന്നപ്പൻ ജോത്സ്യർ എന്നിവരാണ് സഹ ദൈവജ്ഞർ . ചടങ്ങിൽ ക്ഷേത്രം തന്ത്രി കുമരകം ജിതിൻ ഗോപാൽ, മേൽശാന്തി വാരണം ടി.ആർ.സിജി എന്നിവരും പങ്കെടുക്കും. ഇന്ന് വൈകിട്ട് സമാപിക്കും.