millet-foodfest
ആഗോള മില്ലറ്റ് വർഷാചരണത്തിനു തുടക്കം കുറിച്ച് ചെന്നിത്തല സൗത്ത് എൽ.പി സ്കൂളിൽ സംഘടിപ്പിച്ച മില്ലറ്റ് ഭക്ഷ്യമേള

മാന്നാർ: ആഗോള മില്ലറ്റ് ആഗോള മില്ലറ്റ് വർഷാചരണത്തിനു തുടക്കം കുറിച്ച് ചെന്നിത്തല സൗത്ത് എൽ.പി സ്കൂളിൽ സംഘടിപ്പിച്ച മില്ലറ്റ് ഭക്ഷ്യമേള ചെന്നിത്തല സൗത്ത് എൽ.പി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. ചെറു ധാന്യങ്ങളായ റാഗി, ചോളം, തിന, കമ്പം എന്നിവ കൊണ്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും തയ്യാറാക്കിക്കൊണ്ടു വന്ന വിവിധ തരം സ്വാദിഷ്ടമായ ഒട്ടേറെ വിഭവങ്ങൾ ഫുഡ് ഫെസ്റ്റിൽ പ്രദർശിപ്പിച്ചു. നമ്മുടെ ഭക്ഷണത്തിൽ ചെറു ധാന്യങ്ങൾ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യങ്ങളെക്കുറിച്ച് വിശദീകരണവും നടത്തി. ചെന്നിത്തല ഗ്രാമപഞ്ചായത്തഗം അഭിലാഷ് തൂമ്പിനാത്ത് ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക എൻ.പി ജയശ്രീ, നിജ സിസിലി, ദിവ്യ, റിജ തോമസ്, നീതു ആർ.പിള്ള, സുഭാഷ് കിണറുവിള, ടിമി എന്നിവർ സംസാരിച്ചു.