അമ്പലപ്പുഴ: പുന്നപ്ര വടക്കു പഞ്ചായത്ത് ഇൻഡസ്ട്രിയൽ ഏരിയയിൽ ചരസ് വിൽപ്പന നടത്തിവന്ന യു.പി സ്വദേശി അജയ് (22) പുന്നപ്ര പൊലീസിന്റെ പിടിയിൽ. 248 ഗ്രാം ചരസ് താമസസ്ഥലത്തു നിന്നു കണ്ടെടുത്തു. ഒരു ഗ്രാം വീതം പൊതികളാക്കി 500 രൂപയ്ക്കാണ് വിറ്റിരുന്നത്.
യു.പിയിൽ നിന്നു ചരസ് കൊണ്ടുവന്ന് വാടയ്ക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ താമസസ്ഥലത്തുവച്ച് ചെറു പൊതികളിലാക്കിയായിരുന്നു വില്പന. കഞ്ചാവ് ഉപയോഗിച്ചതിന് പുന്നപ്ര പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയ രണ്ടു കുട്ടികളിൽ നിന്നാണ് ഇയാളെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. സി.ഐ ലൈസാദ് മുഹമ്മദ്, എസ്.ഐ സെസിൽ ക്രിസ്റ്റിൻ രാജ്, എ.എസ്.ഐ ഷിബു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സേവ്യർ, രമേശ് ബാബു, സി.പി.ഒമാരായ ടോണി, ഡിനോ വർഗീസ് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു