ആലപ്പുഴ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച
പി.പി.സ്വാതന്ത്ര്യം അനുസ്മരണവും, കൃഷി മുറ്റം പച്ചക്കറി വികസന പദ്ധതിയും, പി.പി. ചിത്തരഞ്ജൻ എം എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസ്ഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്.രാധാകൃഷ്ണൻ, അഡ്വ എം.സന്തോഷ് കുമാർ ,സി.പി.ദിലീപ്, വി.ഉത്തമൻ, കെ.കമലമ്മ,ജ്യോതി മോൾ, ബൈരഞ്ജിത്ത്, ടി.എസ് വിശ്വൻ, സുധാ സുരേഷ്, എം.ഡി.സുധാകരൻ, പി.തങ്കച്ചൻ, പി.ഗീതാകുമാരി എന്നിവർ സംസാരിച്ചു. കഞ്ഞിക്കുഴിയിലെ 9200 കുടുംബങ്ങളിലും കൃഷി ചെയ്യുവാനാവശ്യമായ അഞ്ചു ലക്ഷം പച്ചക്കറി തൈകൾ സൗജന്യമായി നൽകും.